സോഷ്യല്‍ മീഡിയ രണ്‍വീറിനോട് ചോദിക്കുന്നു, ഇങ്ങനെയൊക്കെ ചാടാമോ?

സിനിമയിലെന്നപോലെ യഥാര്‍ത്ഥ ജീവിതത്തിലും എനര്‍ജി ലെവലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത താരമാണ് രണ്‍വീര്‍ സിങ്. പക്ഷേ അധികമായാല്‍ എനര്‍ജിയും വിഷം എന്നു പറയുന്നതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. കാര്യമെന്തെന്നോ, ഗള്ളി ബോയ് എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ രണ്‍വീര്‍ ആരാധകര്‍ക്കിടയിലേക്ക് ചാടിയത് താരത്തിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. ആവേശം മൂത്ത് വേദിയില്‍ നിന്നുമുള്ള രണ്‍വീറിന്റെ ചാട്ടത്തില്‍ ഏതാനും ആരാധകര്‍ക്ക് പരിക്കുപറ്റി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് നേരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്. അടുത്ത തവണ ചാടുമ്പോള്‍ ദീപികയെ താഴെ കൊണ്ടു നിര്‍ത്താനാണ് കഴുത്തിന് സാരമായി പരുക്കേറ്റ ഒരു യുവാവിന്റെ സുഹൃത്ത് രണ്‍വീറിനോട് ആവശ്യപ്പെടുന്നത്. നിങ്ങള്‍ വിവാഹിതനാണെന്നും കുട്ടിക്കളി നിര്‍ത്താനും ഇവര്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented