2018ലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച വിജയം കൊയ്യുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. 

നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

അനുപമ പരമേശ്വരനാണ് തെലുങ്കില്‍ നായിക. വിഷ്ണു വിശാലിനു പകരം ബെല്ലാംകൊണ്ട സായ് ശ്രീനിവാസും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ പുറത്തു വിട്ടിരുന്നു. ജൂലൈ 18 ന് ചിത്രം പ്രദര്‍നത്തിനെത്തും.

Content Highlights: Rakshasudu Teaser Ratsasan telugu remake Bellamkonda Sreenivas  Anupama Parameswaran