രാധയുടെയും കൃഷ്ണന്റെയും പ്രണയ ഭാവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച് ശ്രദ്ധ നേടുകയാണ് ‘രാധാമാധവം’ ഡാന്‍സ് കവര്‍ വീഡിയോ. രാധാകൃഷ്ണ പ്രണയത്തിന്റെ ആഴം മനോഹരമായി ആവിഷ്‌കരിച്ചിക്കുകയാണ് ഈ വിഡിയോയില്‍. 

വിശ്വരൂപം എന്ന ചിത്രത്തിലെ ‘ഉന്നൈ കാണാമല്‍’ എന്ന ഗാനത്തിനാണ് കവർ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കൃഷ്ണനായി അലന്‍ബ്ലെസീന അലക്‌സാണ്ടറും രാധയായി ഐശ്വര്യ നെല്‍സണുമാണ് എത്തുന്നത്. നാഗഞ്ചേരി മനയിലാണ് ​ഗാനം പൂര്‍ണമായും ചിത്രീകരിച്ചത്.

ഒരുകൂട്ടം യുവാക്കളാണ് ക്യാമറയ്ക്ക് പിന്നിലുള്ളത്. സംവിധാനവും നിര്‍മാണവും വിഷ്ണു ജി നായരാണ്. ക്യാമറ- രാഹുല്‍ മുരളി, വിനായക് പി, എഡിറ്റിംഗ്- ഷിബിന്‍ ഷാജി, മേക്കപ്പ്- നിഷ ഒല്‍വിന്‍, സൂരജ് സഹജന്‍, കോസ്റ്റ്യൂംസ്- സുജിത്ര ഷിനോബ്, അസി. ക്യാമറ- അമല്‍ റോയ്.