പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ ലൂസിഫര്‍ ഇപ്പോഴും തിയ്യറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.  ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കണ്ടെയ്‌നര്‍ ലോറികള്‍ സ്‌ഫോടനത്തില്‍ തകരുന്നതിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. സ്റ്റണ്ട് ഡയറക്ടര്‍ സില്‍വയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഷൂട്ട് ചെയ്തത്. ഏറെ സാഹസികമായ രംഗങ്ങളിലൊന്നാണിത്.

ലൂസിഫറിന്റെ ആവേശം കെട്ടടങ്ങും മുന്‍പ് രണ്ടാംഭാഗം വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എമ്പുരാന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

Content Highlights: prithviraj sukumaran mohanlal lucifer making video, container lorry blast, empuran