കൊറോണ വ്യാപനവും ലോക്ഡൗണും മൂലം ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും ഇന്ന് മടങ്ങിയെത്തി. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി റോമില്‍ നിന്നുള്ള  എയര്‍ ഇന്ത്യവിമാനത്തിലാണ് സംഘം മടങ്ങിയെത്തിയത്. 

സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പടെ 58 പേരടങ്ങുന്ന സംഘമാണ് ഇന്നെത്തിയത്. ജോര്‍ദാനില്‍നിന്ന് ഡല്‍ഹിയിലെത്തിയ സംഘം അവിടെനിന്നാണ് കൊച്ചിയിലെത്തിയത്.  എല്ലാവരെയും ഇനി ക്വാറന്റീനിലാക്കും