പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ശരറാന്തല്‍ തിരിതാണു (കായലും കയറും) ചിത്തിര തോണിയില്‍, നാഥാ നീ വരും കാലൊച്ച(ചാമരം), ആദ്യസമാഗമ ലജ്ജയില്‍ ( ഉത്സവം), ഏതോ ജന്മകല്‍പ്പനയില്‍ (പാളങ്ങള്‍), അനുരാഗിണി (ഒരു കുടക്കീഴില്‍), നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ ( കാറ്റുവിതച്ചവന്‍), മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങള്‍ക്ക് പൂവച്ചല്‍ തൂലിക ചലിപ്പിച്ചു.