വോട്ടവകാശത്തെക്കുറിച്ച് രാജ്യത്തെ പൗരന്‍മാരെ ബോധവല്‍ക്കരിക്കാന്‍ വീഡിയോ ആല്‍ബവുമായി ഷാരൂഖ് ഖാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണ് ഷാരൂഖ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് തന്നെയാണ് പാടി അഭിനയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മോദി സാഹിബ് സാര്‍ഗാത്മകതയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ വീഡിയോ ഉണ്ടാക്കാന്‍ കുറച്ചു വൈകിപ്പോയി. വോട്ട് ചെയ്യാന്‍ നിങ്ങള്‍ വൈകേണ്ട. വോട്ടിങ് നമ്മുടെ അവകാശം മാത്രമല്ല, ശക്തികൂടിയാണ്. 

പൊതുജനതാല്‍പര്യാര്‍ഥം വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ വീഡിയോയുടെ ഉദ്ദേശ്യം. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ല- ഷാരൂഖ് വ്യക്തമാക്കി.

Content Highlights: shahrukh khan creates video album for encouraging public for voting, rights power, pm narendra modi