'പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ...'  കേട്ടിട്ടില്ലാത്ത കുറേ വാക്കുകൾ, ഒരർഥവുമില്ലാത്ത കുറച്ചു വരികൾ. പക്ഷേ പിസ്തയുടെ താളത്തിനൊപ്പം ചുവടുവയ്ക്കാത്ത ആരെങ്കിലും ഉണ്ടോ? അതാണ് ആ പാട്ടിന്റെ വിജയവും. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് ഒരേ സമയം തമിഴിലും മലയാളത്തിലും ഇറങ്ങിയ 'നേരം' എന്ന സിനിമയുടെ പ്രൊമോ സോങ്ങായാണ് 'പിസ്താ ദ് ആന്തെം'  പുറത്തിറങ്ങിയത്. 

1983 ല്‍ റിലീസായ കിന്നാരം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ സംഗീതസംവിധായകന്റെ കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റെ ഭാവനയിലാണ് പിസ്ത സുമാ കിറായൊക്കെ സത്യത്തില്‍ പിറവിയെടുക്കുന്നത്. ആ രംഗം കണ്ട് സത്യത്തില്‍ നമ്മെളെല്ലാവരും ഒരുപാട് ചിരിച്ചിട്ടുണ്ട്. സമാനതയുള്ള കുറച്ചു വരികള്‍ കൂടി എഴുതിച്ചേര്‍ത്ത് ശബരീഷ് വര്‍മയാണ് ഈ ഗാനം ആലപിച്ചത്.

രാജേഷ് മുരുഗേശൻ എന്ന മ്യൂസിക്ക് ഡയറക്ടറുടെ ആദ്യ ഗാനമായിരുന്നു പിസ്താ. യൂത്ത് സെൻസേഷൻസായ നിവിൻ പോളിയും നസ്രിയയും വേഷമിട്ട സിനിമയിൽ ക്ലൈമാക്‌സ് ഗാനമായാണ് പിസ്താ അവതരിപ്പിക്കപ്പെട്ടത്. യൂട്യൂബിൽ ഇറങ്ങി ഞൊടിയിടയിൽ പാട്ട് വൈറലായി. അവിചാരിതമായാണ് ഈ അർഥമില്ലാത്ത വരികൾ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്.  ആ കടന്നുവരവിനെക്കുറിച്ച്...