ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹ വീഡിയോ പുറത്തിറങ്ങി. പേളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മെയ് 5 ന് ചൊവ്വര പള്ളിയില്‍ വച്ചാണ് പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ ചടങ്ങുകള്‍ക്ക് നടന്നത്. എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ വിവാഹസത്കാരത്തില്‍ മമ്മൂട്ടിയടക്കമുള്ള പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നു. 

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വെച്ച് പരസ്പരം പ്രണയം തുറന്നുപറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. 

Content Highlights: pearle maaney srinish aravind official wedding video, pearlish