വിവാദങ്ങള്‍ക്കിടെ പത്മാവതി റിലീസ് മാറ്റിവച്ചു

വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവച്ചു. നിര്‍മാതാക്കളായ വിയോകോം 18 മോഷന്‍ പികചേഴ്‌സാണ് റിലീസിങ്ങ് തീയതി ഡിസംബര്‍ 1 ല്‍ നിന്ന് മാറ്റിയതായി അറിയിച്ചത്. തീരുമാനം ആരുടെയും സമ്മര്‍ദത്തെത്തുടര്‍ന്നല്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. എത്രയും വേഗം തടസ്സങ്ങള്‍ നീങ്ങി സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും മുമ്പ് ചില ടി.വി ചാനലുകള്‍ക്ക് ചിത്രം സ്‌ക്രീനിംഗിന് നല്‍കിയതിനെ സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി ഇന്നലെ വിമര്‍ശിച്ചിരുന്നു. പത്മാവതിയുടെ പുതിയ റീലിസിങ്ങ് തീയതി എത്രയും വേഗം അറിയിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented