ആന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജ​ഗജാന്തരത്തിലെ ​ഗാനം പുറത്തിറങ്ങി. പ്രശസ്തമായ ഒള്ളുള്ളേരി എന്ന നാടൻപാട്ടിന്റെ റീമിക്സ് പതിപ്പാണ് ​ഗാനം. പ്രസീത ചാലക്കുടിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മാവില വിഭാ​ഗത്തിന്റെ പരമ്പരാ​ഗതമായ ​ഗാനമാണ് ഒള്ളുള്ളേരി. ജസ്റ്റിൻ വർ​ഗീസാണ് പാട്ട് റീമിക്സ് ചെയ്തിരിക്കുന്നത്.

നടൻ കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ് അജ​ഗജാന്തരത്തിന്റെ തിരക്കഥ. ജിന്റോ ജോർജ് ഛായാ​ഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ആന്റണിയും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് അജ​ഗജാന്തരം.