കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിഴലിന്റെ ട്രെയിലർ പുറത്തിറങ്ങി. അടിമുടി നിറഞ്ഞുനിൽക്കുന്ന സസ്പെൻസാണ് ട്രെയിലറിന്റെ പ്രത്യേകത. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറാണ് നിഴൽ.

സൈജു കുറുപ്പും പ്രധാനവേഷത്തിലുണ്ട്. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്. സഞ്ജീവ് ആണ്. ഛായാ​ഗ്രഹണം ദീപക് ഡി മോഹനും സം​ഗീത സംവിധാനം സൂരജ് എസ് കുറുപ്പും നിർവഹിച്ചിരിക്കുന്നു. സംവിധായകനുംഅരുൺലാൽ എസ്.പിയും ചേർന്നാണ് എഡിറ്റിങ്.

ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.