അടുത്ത വീട്ടിലെ കുട്ടി, അല്ലെങ്കിൽ സ്വന്തം വീട്ടിലെ കുട്ടി. പല നടിമാരെക്കുറിച്ചും നമ്മളിത് പറയാറുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ നിമിഷ സജയൻ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചപ്പോൾ പ്രേക്ഷകരും പറഞ്ഞു അടുത്ത വീട്ടിലെ കുട്ടിയെന്ന്.

ഈട, ചോല, ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, മാലിക്... വേറെയും സിനിമകളുണ്ട്. പക്ഷേ മേൽപ്പറഞ്ഞ സിനിമകളിലെല്ലാം കഥാപാത്രത്തെ അങ്ങേയറ്റം ഉൾക്കൊണ്ടു പ്രതിഫലിപ്പിക്കുന്നതിൽ നിമിഷ എന്നും ഒരു കാതം മുന്നിലായിരുന്നു.