മലയാളത്തിന്റെ പ്രിയപാട്ടുകാരിയാണ് സിത്താര കൃഷ്ണകുമാര്‍.സിത്താര പാടിയ നിലാവ് പൂത്തപ്പോള്‍ എന്ന തുടങ്ങുന്ന പുതിയ സംഗീത ആല്‍ബം ഇപ്പോള്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. സിത്താരയും ഉദയ് രാമചന്ദ്രനും ചേര്‍ന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ഉദയ് രാമചന്ദ്രനാണ്. നിലമ്പൂര്‍ ഷാജിയാണ് വരികളെഴുതിയിരിക്കുന്നത്. സക്കീര്‍ ദാനത്ത്, വി.എ സാദത്ത്, നിലമ്പൂര്‍ ഷാജി എന്നിവരാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്‌