നയൻതാര നായികയാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം നെട്രിക്കണ്ണിന്റെ ടീസർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത കഥാപാത്രമായാണ് താരം എത്തുന്നത്.

നരിയെ വേട്ടയാടാനിറങ്ങുന്ന ആട്ടിൻകുട്ടിയുടെ കഥ പറയുന്ന തരത്തിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.  അജ്മൽ അമീർ, മണികണ്ഠൻ, ശരൺ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവൾ എന്ന ചിത്രത്തിന് ശേഷം മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആർ.ഡി. രാജശേഖർ ഛായാ​ഗ്രഹണവും ​ഗിരീഷ് ​ഗോപാലകൃഷ്ണൻ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്.