ഒറ്റക്കെട്ടായ മലയാളിക്ക് നീരജ് മാധവിന്റെ സല്യൂട്ട്- 'ഞാന്‍ മലയാളി'മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു

മെയ്യും മനവും മറന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നേടിയെടുത്ത വിജയമായിരുന്നു പ്രളയകാലത്ത് കണ്ടത്. ദുരന്തമുഖത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനം മുതല്‍ സ്വന്തം വീട്ടിനുള്ളില്‍ നിന്നും ഫേയിസ്ബുക്കും വാട്സ് ആപ്പും രക്ഷാപ്രവര്‍ത്തനത്തിനങ്ങളില്‍ പങ്കാളികളായി.  വലിയൊരു ദുരന്തകാലത്തിലൂടെ കടന്നുപോയപ്പോള്‍ ഒറ്റക്കെട്ടായി നിന്ന മലയാളികളുടെ സ്നേഹവും സൗഹാര്‍ദവും വ്യക്തമാക്കുന്നതാണ് ആല്‍ബം.  മ്യൂസിക് ആല്‍ബത്തിലൂടെ ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന വാഗ്ദാനത്തോടെയാണ് ആല്‍ബം ആരംഭിക്കുന്നത്. പ്രളയകാലത്തെ ഓരോ ദുരന്തനിമിഷവും അതോടൊപ്പം പ്രളയകാലത്തെ രക്ഷകരായെത്തിയ എല്ലാവിഭാഗം ജനങ്ങളെയും ആല്‍ബത്തില്‍ രേഖപ്പെടുത്തുന്നു. ദുരന്തമുഖത്തനിന്ന് കരകയറുന്ന മലയാളികളുടെ പ്രളയകാല ഓര്‍മ്മകളെ ആല്‍ബം മനോഹരമായി ചിത്രീകരിക്കുന്നു. നീരജ് മാധവാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.