നീണ്ട ഇടവേളയ്ക്ക ശേഷം തിയേറ്ററുകളിലെത്തിയ മലയാളചിത്രം സ്റ്റാർ കാണാനെത്തി നവ്യ നായർ എത്തിയത്. കോവിഡിനുശേഷം എല്ലാ മേഖലകളും തുറന്നു. തിയേറ്ററുകളും സജീവമാകണമെന്ന് അവർ പറഞ്ഞു.

തിയേറ്ററിൽ പോയി സിനിമ കാണാൻ ആ​ഗ്രഹിക്കുന്നയാളാണ് താൻ. സിനിമ തുടങ്ങുന്നതിന് മുമ്പ് അണ്ണാത്തയുടെ ട്രെയിലറാണ് കാണിച്ചത് ഏറെ ആരാധിക്കുന്ന ഒരാളെ വലിയ സ്ക്രീനിൽ വീണ്ടും കണ്ടു. 

ധ്യാൻ ശ്രീനിവാസന്റെ വൈറൽ അഭിമുഖവും അതുമായി ബന്ധപ്പെട്ട് വന്ന ട്രോളുകളും കാണുമ്പോൾ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.