ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയ സംഗീതജ്ഞനാണ് മോഹന്‍ സിത്താര. മലയാള സംഗീതലോകത്ത് മുപ്പത് കൊല്ലം പിന്നിട്ട മോഹന്‍ സിത്താര തന്റെ സംഗീതജീവിതത്തെപ്പറ്റിയും പാട്ടുകള്‍ പിറന്ന വഴികളെപ്പറ്റിയും മനസ്സു തുറക്കുന്നു. രാരീ രാരീരവും ഇലപൊഴിയും ശിശിരവും നീര്‍മിഴിപ്പീലിയുമെല്ലാം മലയാളിക്ക് സമര്‍പ്പിച്ചതിനു പിന്നിലെ കഥകളുടെ ആദ്യഭാഗം.