സംഗീത സംവിധായകൻ ജയ്സൺ ജെ നായർക്കെതിരെ ആക്രമണം. കല്ലറ - ഇടയാഴം റോഡിൽ രാത്രി കാറിൽ സഞ്ചരിക്കവേയാണ് മൂന്നംഗ  സംഘം ആക്രമിച്ചത്. അക്രമികൾ പണമാവശ്യപ്പെട്ടു. അത്രയും ക്രൂരമായ മുഖഭാവമായിരുന്നു അവർക്ക്. വന്നവർ എന്തോ ഉന്മാദത്തിലായിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.

ഇതിന് മുമ്പ് ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പണ്ടുമുതലേ സഞ്ചരിക്കുന്ന വഴിയാണത്. കല്ലുകൊണ്ട് ഇടിക്കാൻ വന്ന അനുഭവമുണ്ടായിട്ടുണ്ടെന്ന് ആക്രമണ വിവരത്തേക്കുറിച്ച് പോസ്റ്റിട്ടപ്പോൾ ചിലർ പറഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പ്രശ്നമുണ്ടാക്കുന്നവരാണ് അക്രമികളെന്നും അദ്ദേഹം പറഞ്ഞു.