ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും 2007- ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയ ഔസേപ്പച്ചൻ തന്റെ ഇരുനൂറാമത്തെ ചിത്രം പൂർത്തിയാക്കിയിരിക്കുകയാണ്. വയലിനിൽ വിസ്മയം തീർക്കുന്ന ഔസേപ്പച്ചന് ഏറ്റവുമധികം പ്രണയവും വയലിനോട് തന്നെ. വയലിനിൽ അദ്ദേഹമൊരുക്കിയ കാതോട് കാതോരം, കസ്തൂരിമാൻ, ആകാശദൂത്, തൂവൽസ്പർശം...സിനിമകളിലെ ഈണങ്ങൾ ഏറെ പ്രശംസിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. 

ശുഭപന്തുവരാളി എന്ന ഒറ്റ രാഗത്തിലാണ് ഒരേ കടൽ എന്ന ശ്യാമപ്രസാദ് സിനിമയിൽ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയത്. സിനിമയിലെ ഗാനങ്ങൾ അന്ന് തികച്ചും പുതുമുഖങ്ങളായ ശ്വേതാമോഹൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കൊണ്ടും തന്റെ ഫ്ളൂട്ടിസ്റ്റായിരുന്ന നവീൻ അയ്യരെ കൊണ്ട് പാടിക്കാനുള്ള തീരുമാനത്തിന് പൂർണ പിന്തുണ ശ്യാമപ്രസാദ് നൽകിയതിനെ കുറിച്ച് അദ്ദേഹം ഏറെ വാചാലനാവുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ നടൻ എന്ന സിനിമയിൽ സംവിധായകൻ കമലിനോടൊപ്പമുള്ള അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. (അഭിമുഖത്തിന്റെ അവസാന ഭാഗം) 

അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം