തനിക്ക് മുമ്പൊരു നഷ്ടപ്രണയമുണ്ടായിരുന്നെന്നും അതിന്റെ ഓർമയിലാണ് ഇലപൊഴിയും ശിശിരത്തിൽ എന്ന പാട്ട് ചെയ്തതെന്നും സം​ഗീതസംവിധായകൻ മോഹൻ സിതാര. വചനത്തിലെ നീർമിഴിപ്പീലിയിൽ എന്ന പാട്ടിന്റെ ഈണം പെട്ടന്ന് വന്ന ഒന്നായിരുന്നു. കുട്ടിക്കാലത്ത് അമ്മ പാടിത്തരാറുണ്ടായിരുന്ന താരാട്ടുപാട്ടിൽ നിന്നാണ് സാന്ത്വനത്തിലെ ഉണ്ണീ വാവാവോ എന്ന ​ഗാനമുണ്ടാക്കിയതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോടുപറഞ്ഞു.