സിനിമകൾ ചെയ്യുന്നതിനിടയ്ക്ക് വന്ന ഇടവേളയ്ക്ക് ശേഷം ചെയ്ത സിനിമയായിരുന്നു ദീപസ്തംഭം മഹാശ്ചര്യമെന്ന് സം​ഗീതസംവിധായകൻ മോഹൻ സിതാര. യൂസഫലി കേച്ചേരിയായിരുന്നു വരികളെഴുതിയത്. ഏതാനും ​ഗാനങ്ങൾ വരികളെഴുതിയശേഷം ചിട്ടപ്പെടുത്തി. ഒരു ​ഗാനം മാത്രം ഈണമിട്ടശേഷം വരികളെഴുതാമെന്ന് സം​ഗീത സംവിധായകൻ പറഞ്ഞെങ്കിലും ആദ്യം ​ഗാനരചയിതാവ് സമ്മതിച്ചില്ല. പക്ഷേ ഈണം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം കയ്യടിച്ചുകൊണ്ടുവന്ന് കെട്ടിപ്പിടിച്ചു. ആ ​ഗാനമാണ് നിന്റെ കണ്ണിൽ വിരുന്നുവന്നു എന്നതെന്നും അദ്ദേഹം പറഞ്ഞു. 

നമ്മൾ എന്ന ചിത്രത്തിലെ ​ഗാനങ്ങൾ യുവാക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. 'സുഖമാണീ നിലാവ്' എന്ന ​ഗാനം ജ്യോത്സ്ന പലതവണ പാടി. പക്ഷേ ഇനിയും നന്നാക്കാനാവുന്നൊരു പാട്ടാണ് അതെന്ന് തോന്നി. അപ്പോഴാണ് ടൈറ്റാനിക്കിലെ പാട്ടിന്റെ കാര്യം ഓർമ വന്നത്. ആ ഭാവമാണ് ഈ പാട്ടിലും വേണ്ടതെന്ന് പറഞ്ഞു. ‌അത് മനസിലായതോടെ 'സുഖമാണീ നിലാവ്' എന്ന പാട്ട് ജ്യോത്സ്ന പാടി പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.