​ടൊവിനോ തോമസ് സൂപ്പർ ഹീറോ ആയെത്തുന്ന മിന്നൽ മുരളിയുടെ ട്രെയിലർ പുറത്തിറങ്ങി. ഇടിമിന്നലേൽക്കുന്ന യുവാവിന് അമാനുഷിക കഴിവുകൾ കിട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ​തമിഴ് നടൻ ​ഗുരു സോമസുന്ദരമാണ് വില്ലൻ വേഷത്തിൽ. മാമുക്കോയ, ബിജുക്കുട്ടൻ, ബൈജു, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അരുൺ  എ ആർ, ജസ്റ്റിൻ മാത്യൂസ് എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം. മനു മൻജിത് ​ഗാനരചനയും ഷാൻ റഹ്മാൻ, സുശീൻ ശ്യാം എന്നിവർ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ലൂസിഫർ എന്ന വെബ്സീരീസിലൂടെ ശ്രദ്ധേയനായ വ്ലാഡ് റിംബർ​ഗ് ആദ്യമായി മലയാളത്തിൽ സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയും മിന്നൽ മുരളിക്കുണ്ട്. സമീർ താഹിറാണ് ഛായാ​ഗ്രഹണം.

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച ചിത്രം ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും. പി ആർ ഒ: എ എസ് ദിനേശ്, ശബരി