'നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാവും ഞാനെത്ര മണ്ടിയായിരുന്നെന്ന്'

ലോക്ക്ഡൗണ്‍ കാലത്താണ് സീരിയല് താരം മേഘ്‌ന വിന്‍സെന്റ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെയാണ് ഇവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലും സൃഷ്ടിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. അച്ഛന്റെയും അമ്മയുടെ വേര്‍പിരിയലിനെക്കുറിച്ചും ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം പറയുകയാണ് മേഘ്‌ന

''നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കില്‍ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താല്‍ ആരും വന്ന് പറ്റിച്ച് പോകും. ജീവിതത്തില്‍ എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. അവിടെ കിടക്കാം. അല്ലെങ്കില്‍ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം'' -  മേഘ്‌ന പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented