മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുഴു എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ​ഗൾഫ് വ്യവസായിയായ സി.പി സാലിഹ് ആദ്യ ക്ലാപ് അടിച്ചു. എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. നവാഗതയായ റത്തീന ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടിയുടെ മേക്കപ്പ്മാനായ എസ്. ജോര്‍ജ് ആണ്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫാറര്‍ ആണ് സഹനിര്‍മാണവും വിതരണവും. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്ക് പുറമേ ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുന്നത്.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍

റനീഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ - എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്

ദീപു ജോസഫ് -എഡിറ്റര്‍

ജേക്‌സ് ബിജോയ് - സംഗീതം

എന്‍.എം ബാദുഷ - പ്രോജക്റ്റ് ഡിസൈനര്‍

വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ - സൗണ്ട്

പ്രശാന്ത് നാരായണന്‍ - പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സമീറ സനീഷ് - വസ്ത്രാലങ്കാരം

 രോഹിത് കെ സുരേഷ് - സ്റ്റില്‍സ്

അമല്‍ ചന്ദ്രന്‍, എസ് ജോര്‍ജ് - മേക്കപ്പ്

അനന്ദ്് രാജേന്ദ്രന്‍ - പബ്ലിസിറ്റി ഡിസൈന്‍സ്

പി.ശിവപ്രസാദ് - പി.ആര്‍.ഒ