മേയ് 21, മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനം. അടഞ്ഞുകിടക്കുന്ന ഒരു സംസ്ഥാനം ഒരൊറ്റ മനുഷ്യന്റെ പേരിൽ മനസ് തുറക്കുന്ന ദിവസം. അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന ഈ സമയവുമായി കൂട്ടി വായിച്ചാൽ അദ്ദേഹം ജീവൻ നൽകിയ ഓരോ കഥാപാത്രവും ഓരോ താക്കീതായിരുന്നു എന്ന് കാണാം. ലോക്ഡൗണുമായി ബന്ധപ്പെടുത്താവുന്ന ചില മോഹൻലാൽ കഥാപാത്രങ്ങളെ പരിചയപ്പെടാം.