ഇത് വെറും ഒരു മറവി അല്ല, പലരേയും ഓര്‍ക്കാനുള്ള ഒരു അവസരമാണ്... ഒന്ന് കണ്ടാലോ

മനോഹരമായ ഫ്രേയ്മുകള്‍, പെട്ടെന്ന് സ്‌നേഹം തോന്നുന്ന കഥാപാത്രങ്ങള്‍, ഒരു മഴ പോലെ സുഖം തരുന്ന പശ്ചാത്തലങ്ങള്‍. നമ്മളില്‍ പലരും മറന്നു പോകുന്ന പല കാര്യങ്ങളും വ്യക്തികളും ബന്ധങ്ങളും നമ്മളുടെ ജീവിതത്തില്‍ ഉണ്ട്. 'മറവി' എന്ന ഷോര്‍ട്ട് ഫിലിം അതിന്റെയൊക്കെ ചെറിയൊരു ഓര്‍മപ്പെടുത്തലാണ്. ഒരായിരം ഓമന ടീച്ചര്‍മ്മാര്‍ക്ക് നന്ദി പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്. 13 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിര്‍വഹിച്ചിരിക്കുന്നത് വിവേക് കുമാറാണ്. 

ജസ്റ്റിന്‍ വര്‍ഗീസാണ് മറവിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍.ജെ. ജോസഫ് അന്നംകുട്ടി ജോസും മുന്‍ ആകാശവാണി പ്രോഗ്രാം അനൗണ്‍സര്‍ തങ്കമണി ടീച്ചറും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഹൃഷീകേശ് അനില്‍കുമാറും പ്രിയങ്കാ ജോണുമാണ് മറ്റു അഭിനേതാകള്‍. 

വീ തിങ്ക് ഫിലിംസ് പ്രൊഡ്കഷന്റെ ബാനറില്‍ ബിനു ഇടത്തികരയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹരിശങ്കര്‍ വേണുഗോപാല്‍ ക്യാമറയും ആന്റേര്‍സെ കച്ചപ്പിള്ളി എഡിറ്റിംങും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജെയ്‌സ് ജോണാണ്. 

ജോസഫ് അന്നംകുട്ടി തന്റെ യൂട്യൂബില്‍ വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മുപ്പത്തി അയ്യായിരത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented