ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. കേരളത്തിലെ ജനങ്ങൾ നൽകുന്ന സ്നേഹമാണ് അവാർഡിനേക്കാൾ വലുതെന്ന്  ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറയുന്നു.

ആദ്യത്തെ പുരസ്കാരത്തിനേക്കാൾ വലുത് ഇതാണ്. ആദ്യത്തേത് തമിഴ് ചിത്രത്തിനായിരുന്നു. അതേ പുരസ്കാരം മലയാള സിനിമയ്ക്ക് കിട്ടുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. തന്റെയും മോഹൻ ലാലിന്റെയും വലിയ സ്വപ്നമായിരുന്നു ഈ സിനിമയെന്നും ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമാണ് ഇതെന്നും അദ്ദേഹം പറയുന്നു.