ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ്  സിംഹള ഭാഷയിലുള്ള മനികേ മ​ഗാഹിതേ. യൊഹാനി ദിലോക ഡി സിൽവയാണ് ഈ ​ഗാനം ആലപിച്ചത്. മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജും ഈ ​ഗാനത്തിൽ വീണിരിക്കുകയാണ് എന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ പറയുന്നത്.

​ഗാനത്തിനൊപ്പം തലയാട്ടുകയും കഹോണില്‍ ഇരുന്ന് ആസ്വദിച്ച് താളമിടുകയും ചെയ്യുന്ന താരമാണ് വീഡിയോയിൽ. പൊഫാക്ഷിയോ ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 120 മില്ല്യൺ പേരാണ് യൂട്യൂബിൽ ഇതുവരെ മനികേ മ​ഗാഹിതേ എന്ന ​ഗാനം കണ്ടത്.

Yohani De Silva

Watch Video : മണിഗേ മഗഹിതേ..., ശ്രീലങ്കയിൽ നിന്നെത്തി ഇന്ത്യ കീഴടക്കിയ യൊഹാനി ഡിസിൽവ