THROWBACK | ഫഹദ് ഫാസിലിനൊപ്പമുള്ള ഹമീദ് എന്ന കഥാപാത്രമാണ് മഹേഷ് നാരായണൻ തനിക്കായി കാത്തുവെച്ചിരിക്കുന്നതെന്നറിഞ്ഞപ്പോൾ അദ്ഭുതപ്പെട്ടെന്ന് നടൻ അമൽ രാജ് ദേവ്. ജോലിയോട് വളരെ ആത്മാർത്ഥത കാണിക്കുന്നയാളാണ് മഹേഷ്. സിനിമയിൽ അഭിനയിച്ചു എന്നതിനേക്കാൾ വലിയൊരു എക്സ്പീരിയൻസായിരുന്നു അതെന്നും അമൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.