ലോകം മുഴവന്‍ കോവിഡ് 19 ഭീതിയാല്‍ വലയുമ്പോള്‍ എല്ലാ ജനങ്ങള്‍ക്കും രോഗമുക്തിയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് പിന്നണി ഗായകര്‍ ഒത്തുചേര്‍ന്ന് ഒരു ഗാനം പുറത്തിറക്കി. പി ഭാസ്‌കരന്റെ വരികള്‍ക്ക് പുകഴേന്തി ഈണം നല്‍കിയ ലോകം മുഴുവന്‍ സുഖം പകരാനായ് എന്ന പ്രാര്‍ഥനാഗാനമാണ്  പിന്നണിഗായകര്‍ ചേര്‍ന്ന് പാടിയത്. 

എല്ലാവരും അവരവരുടെ വീട്ടിലിരുന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിന്റെ ഓരോ വരികള്‍ ഓരോ ഗായകര്‍ ചേര്‍ന്ന് പാടി പൂര്‍ത്തിയാക്കി.

ചിത്രയാണ് ഗാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് വീഡിയോയില്‍ ആദ്യമെത്തുന്നത്. പാട്ടുപാടാനാരംഭിക്കുന്നത് സുജാതയാണ്. പിന്നാലെ കാവാലം ശ്രീകുമാര്‍, ചിത്ര, ശരത്ത്, ശ്രീറാം, പ്രീത, ശ്വേത മോഹന്‍, സംഗീത, വിധു പ്രതാപ്, റിമി ടോമി, അഫ്‌സല്‍, ജ്യോത്സ്‌ന, നിഷാദ്, രാകേഷ് ബ്രഹ്മാനന്ദന്‍, ടിനു, രവിശങ്കര്‍, ദേവാനന്ദ്, രഞ്ജിനി ജോസ്, രാജലക്ഷ്മി, രമേഷ് ബാബു, അഖില ആനന്ദ്, ദിവ്യ മേനോന്‍, സച്ചിന്‍ വാര്യര്‍ എന്നിവരും ഗാനമാലപിക്കാനായി എത്തുന്നു. 

എല്ലാവരും വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിച്ച് ലോകത്തെ വീണ്ടെടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Content Highlights: malayalam playback singers sing lokam muzhuvan song for the world