ഹൃദയം നന്ദിപൂര്‍വം നല്‍കുന്നിതാ പ്രണാമം | Mahathma Gandhi@150 | Music Video

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പീസ് ആന്‍ഡ് ഹാര്‍മണി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രശസ്ത ഗാന്ധിയനായ പി.വി രാജഗോപാല്‍(രാജാജി), പ്രഭാഷകനായ ഫാദര്‍. ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നിവരുടെ അവതരണത്തോടെ എത്തിയിരിക്കുകയാണ് 'പ്രണാമഗീതം' എന്ന നൃത്തസംഗീത ആല്‍ബം. സമകാലിക പശ്ചാത്തലത്തില്‍ നമ്മുടെ രാഷ്ട്രപിതാവിന് നല്‍കേണ്ട ആദരവിനെ ഓര്‍മ്മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി സ്റ്റീഫനാണ്. മലയാളം,ഹിന്ദി ഭാഷകളിലായി പുറത്തിറക്കിയ ആല്‍ബത്തില്‍ ചലച്ചിത്രതാരം രാജ് ജോസഫ്, റെക്‌സി മാളിയേക്കല്‍,നിമിഷ, ശ്രീഭ സുരേഷ്, മാസ്റ്റര്‍ ദേവാമൃത്, മാസ്റ്റര്‍ ശ്രീനന്ദ് എന്നിവരോടൊപ്പം അമ്പതോളം നര്‍ത്തകരും മറ്റ് കലാകാരന്മാരും അണിനിരക്കുന്നു. 

മലയാളത്തില്‍ ഷാജി സ്റ്റീഫനും ഹിന്ദിയില്‍ ഫാദര്‍ ഇഗ്‌നേഷ്യസ് ചുള്ളിയിലും ഗാനരചന നിര്‍വഹിച്ചു. ജെ.ഡി മ്യൂസിക്‌സ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ നിര്‍മ്മാണ നിയന്ത്രണം ഫാദര്‍.സ്‌കറിയ കല്ലൂര്‍ ആണ്. ആലാപനം-പ്രദീപ് സോമസുന്ദരം, ബിജു ഗോപാല്‍, ധനുഷ, മന്യ മാനസ, ക്യാമറ- ബിനു, എഡിറ്റിംഗ് -മെന്റോസ് ആന്റണി, സഹസംവിധാനം - ഷിബോയ് എസ് രഞ്ജിത്ത്, കൊറിയോഗ്രാഫി- പ്രശോഭ് വളാഞ്ചേരി, ആര്‍ട്ട്- ജയന്‍ കോട്ടക്കല്‍, മേക്കപ്പ് -ഉത്തമന്‍ പാപ്പിനിശ്ശേരി, കോസ്റ്റിയൂം-  രമേഷ് കണ്ണൂര്‍. ഗോഡ്വിന്‍ ഗോണ്‍സാല്‍വസ്, ജില്‍ ഹാരിസ്, ഷിജുമോന്‍ ജോസഫ്, ബിജു ഇരിട്ടി, വര്‍ഗീസ് നെല്ലിശേരി, സജയ് ഇടമറ്റം, ഡോ.ഷാഹുല്‍ ഹമീദ്, ബെന്നി ജോസഫ്, ഫാദര്‍.സണ്ണി തോട്ടപ്പള്ളി, അരുണ്‍ അലക്‌സ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented