ഓർഡർ വന്ന ബിരിയാണി പതിവുപോലെ കസ്റ്റമറുടെ വീട്ടുപടിക്കലെത്തിച്ചു. 'ചേട്ടാ, ആ മാസ്‌ക് ഒന്നു മാറ്റാമോ?' ബിരിയാണി വാങ്ങിയ ആളുടെ മറുചോദ്യം. ഡെലിവെറി ബോയ്‌ മാസ്‌കുമാറ്റി, വൈകാതെ ആളുടെ തലവരയും മാറി. പ്രമുഖ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിക്ക് ബിരിയാണി കൊടുത്ത് തലവര മാറിയ ഡെലിവറി പാട്ണറാണ് നാൽപ്പത്തിയെട്ടുകാരൻ വിജു നാരായണൻ. 

നടൻ നന്ദുവിന്റെയും ഭിന്നശേഷിക്കാരനായ സിറിലിന്റെയും കിടിലൻ മേക്കോവറുകൾക്കുശേഷം മഹാദേവൻ തമ്പിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ സാധാരണക്കാരനായ വിജുവിന്റ ഞെട്ടിക്കുന്ന മേക്കോവർ വീഡിയോ കാണാം.