കാത്തിരുന്ന ഗാനമെത്തി, വിജയ് ദേവരകൊണ്ടെയ്ക്കായി മലയാളത്തില്‍ പാടി സിദ്

ഗീതാ ഗോവിന്ദം എന്ന ഒറ്റ ചിത്രകത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച കൂട്ടുകെട്ടാണ് വിജയ് ദേവരകൊണ്ട-രശ്മിക മന്ദന്ന- സിദ് ശ്രീറാം. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കൊമ്രേഡ് എന്ന ചിത്രത്തിനുവേണ്ടിയാണ് മൂവരും വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തില്‍ സിദ് ആലപിച്ച് വിജയ്‌യും രശ്മികയും അഭിനയിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മധു പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ജസ്റ്റിന്‍ പ്രഭാകര്‍ ഈണമിട്ട ഗാനത്തിന് ഫുള്‍മാര്‍ക്കാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്. ഒരു തെലുങ്ക് മൊഴിമാറ്റ ഗാനമാണ് ഇതെന്ന് തോന്നിക്കുന്നേയില്ല എന്നാണ് പലരുടേയും കമന്റ്. ചിത്രത്തില്‍ ആദ്യം പുറത്തിറങ്ങിയ നീരോളം മേലേ മൂടും എന്ന ഗാനവും ആരാധകര്‍ വലിയ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented