പൃഥ്വിയുടെ കില്‍ ബില്‍ ടീഷര്‍ട്ടും ആ സംഘട്ടനരംഗവും തമ്മില്‍... ആഹാ

എല്‍ എന്ന ഹാഷ് ടാഗില്‍ പുതിയ ഒരു അനൗണ്‍സ്‌മെന്റ് വരുന്നു എന്നറിഞ്ഞതുമുതല്‍ ആകാംക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ആ ആകാംക്ഷയ്ക്ക് ഒന്നു കൂടി ആക്കമേറ്റിക്കൊണ്ട് ലൂസിഫറിന്റെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തെത്തി. ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍- സെഗ്മെന്റ് 1 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ ചിത്രത്തിലെ സംഘട്ടനരംഗത്തിന്റെ ചിത്രീകരണമാണ് കാണിക്കുന്നത്. വീഡിയോ ആരാധകര്‍ ഇപ്പോള്‍ത്തന്നെ ഏറ്റെടുത്തിട്ടുണ്ട്. സംഘട്ടനരംഗം ഇത്രയും നന്നാവാന്‍ കാരണം പൃഥ്വിരാജ് ധരിച്ചിരിക്കുന്ന കില്‍ ബില്‍ എന്നെഴുതിയ ടി-ഷര്‍ട്ട് കാരണമാണോ എന്ന് പോലും കമന്റുകള്‍ വരുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented