'ഞാന്‍ രക്തത്തില്‍ കുളിക്കുന്നത് കാണാന്‍ അയാള്‍ ആഗ്രഹിച്ചു. എനിക്ക് തോന്നുന്നത് അയാള്‍ ചെയ്തതിന്റെയെല്ലാം പകുതി ഉത്തരവാദിത്വം എനിക്കുമുണ്ടെന്നും ഞാന്‍ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു എന്നുമാണ്...' ഒരു കൊടും കുറ്റവാളിയില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വാക്കുകളാണിവ. ആരാണയാള്‍? ഡെന്നീസ് നില്‍സണ്‍. ഒരു കാലത്ത് ബ്രിട്ടനെ നടുക്കിയ കൊലപാതക പരമ്പരകളുടെ കാരണഭൂതനായ സ്‌കോട്ടിഷ് സീരിയല്‍ കില്ലര്‍. മൃതശരീരങ്ങളോട് ലൈംഗികാസക്തി തോന്നുന്ന മാനസികനിലയ്ക്ക് അടിപ്പെട്ടയാള്‍.
15 യുവാക്കളെ കൊലപ്പെടുത്തി സ്വന്തം വീടിന്റെ പലഭാഗങ്ങളിലായി കുഴിച്ചിട്ടു. ഏഴെണ്ണം പക്ഷേ പരാജയപ്പെട്ടു. ഈ സംഭവങ്ങളുടെ നടുക്കുന്ന പിന്നാമ്പുറക്കഥകള്‍ പറയുന്ന ഡോക്യുമെന്ററി ചിത്രമാണ് സ്റ്റെഫാനി ബ്രൂക്ക് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ 'സര്‍വൈവിങ് ഡെന്നിസ് നില്‍സണ്‍'. 1978 മുതല്‍ 1983 വരെയുള്ള കാലയളവിലായിരുന്നു 15 യുവാക്കള്‍ ഡെന്നീസിന്റെ രക്തക്കൊതിക്ക് ഇരകളായത്. എല്ലാം നടന്നത് ഇക്കാലയളവില്‍ ഡെന്നീസ് താമസിച്ചിരുന്ന രണ്ട് വടക്കന്‍ ലണ്ടന്‍ വിലാസങ്ങളിലും.