കെട്ടുകഥയെ വെല്ലുന്ന ഒരു കഥയാണ് ഇനി പറയുന്നത്.. 'ഒരു ആണ്‍കുട്ടിയും രണ്ട് പൂച്ചക്കുട്ടികളും' എന്ന കുറിപ്പോടെ 10 വര്‍ഷം മുമ്പ് ഒരു ദിവസം യൂട്യൂബില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. മുഖം വ്യക്തമാവാത്ത ഒരു സ്വര്‍ണമുടിക്കാരന്‍ രണ്ട് പൂച്ചക്കുട്ടികളെ ഒരു പ്ലാസ്റ്റിക് കവറിലാക്കി വാക്വംക്ലീനറിന്റെ സഹായത്തോടെ ശ്വാസംമുട്ടിച്ച് കൊല്ലുന്നു. 

ഡെന്നാ തോംസണ്‍ എന്ന ഗെയിം അനലിസ്റ്റും ജോണ്‍ ഗ്രീന്‍ എന്ന സാങ്കേതിക വിദഗ്ധനും ചേര്‍ന്ന് ഈ കൊലപാതകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. പൂച്ചകളെ കൊല്ലുന്നത് തുടര്‍ന്ന അയാള്‍ മനുഷ്യരെയും കൊലപ്പെടുത്തി തുടങ്ങിയതോടെ 'ക്യാറ്റ് കില്ലര്‍' എന്ന വിളിപ്പേരിട്ട് പോലീസും ഇയാളെ അന്വേഷിച്ച് തുടങ്ങുന്നു. 

ക്യാറ്റ് കില്ലറെ കണ്ടെത്താനുള്ള ഡെന്നയുടെയും ജോണിന്റെയും ഉദ്വേഗജനകമായ അന്വേഷണത്തിലൂന്നിയാണ് മാര്‍ക് ലൂവിസ് സംവിധാനം ചെയ്ത് നെറ്റ് ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത 'Don't F**k With Cats: Hunting an Internet Killer' എന്ന ക്രൈം ഡോക്യുമെന്ററി കടന്നുപോകുന്നത്.