റഷ്യന്‍ സൈന്യം അതുവരെ കണ്ടതില്‍ വെച്ചേറ്റവും ലക്ഷണമൊത്ത യന്ത്രത്തോക്ക്. .... ഓട്ടോമാറ്റ് കലാഷ്‌നിക്കോവ അഥവാ എ.കെ. 47. കാഞ്ചിയില്‍ ചൂണ്ടുവിരല്‍കൊണ്ട് ഒന്നുതൊട്ടാല്‍ മതി. ഒന്നിനുപിറകേ ഒന്നായി എതിരാളിയുടെ നെഞ്ചിലേക്ക് തുരുതുരാ വെടിയുണ്ടകൾ തുളഞ്ഞുകയറും. ലോകപ്രശസ്തമായ ആ ജനനകഥയാണ് 2020-ല്‍ പുറത്തിറങ്ങിയ റഷ്യന്‍ ചിത്രം എ.കെ. 47 കലാഷ്‌നിക്കോവ്.