മുംബൈ അധോലോകം അടക്കിവാണ ഒരു രാജ്ഞിയുണ്ടായിരുന്നു. പണ്ട്. ബെന്റ്ലി കാറിൽ ചുറ്റിനടന്ന് മുംബൈ നഗരത്തെ വിറപ്പിച്ചുവിരൽത്തുമ്പിൽ നിർത്തിയ ഗംഗുബായ് കൊഠേവാലി. മുംബൈയിലെ ചുവന്ന തെരുവിൽ നിന്ന് വമ്പൻ സ്രാവുകൾ നീന്തിത്തുടിക്കുന്ന അധോലോകത്തെ കിരീടംവച്ച രാജ്ഞിയായി മാറിയ ഗുജറാത്തുകാരി. അധോലോകനായകൻ കരീം ലാലയുടെ വലംകെെ. 

ഇവരുടെ ജീവിതകഥയാണ് ഗംഗുബായ് കൊഠേവാലിയിലൂടെ സഞ്ജയ് ലീല ബൻസാലി പറയുന്നത്. രണ്ടരയോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയിൽ ഉൾക്കൊള്ളുന്നതല്ല കനൽവഴി താണ്ടിയ ഗംഗുബായിയുടെ ജീവിതം. ലൈഫ് റീൽ ആൻഡ് റിയലിലെ ആദ്യ പതിപ്പ് നമുക്ക് ഗംഗുബായിയുടെ കണ്ണീരും ചോരയും പകയും ഇടകലർന്ന ജീവിതകഥയിൽ തുടങ്ങാം. 

ഹുസെെൻ സെയ്ദിന്റെ മാഫിയ ക്വീൻസ് ഓഫ് മുംബെെ എന്ന പുസ്തകമാണ് ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ആലിയ ഭട്ടാണ് ചിത്രത്തിൽ ഗംഗുബായിയെ അവതരിപ്പിക്കുന്നത്.