വാഗതനായ അരുണ്‍ ജോര്‍ജ് കെ.ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം ലഡുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന പ്രണയചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ശബരീഷ് വര്‍മ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. പുതുമുഖം ഗായത്രി അശോകനാണ് നായിക. തമിഴ്‌നടന്‍ ബോബി സിന്‍ഹയും ചിത്രത്തില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

തിരക്കഥ- സാഗര്‍ സത്യന്‍, ക്യാമറ- ഗൗതം ശങ്കര്‍, സംഗീതം- രാജേഷ് മുരുഗേശന്‍, എഡിറ്റിങ്- ലാല്‍കൃഷ്ണന്‍ എസ്. അച്യുതം.