തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്. 1994-ല്‍ പ്രിയദർശന്റെ തന്നെ മിന്നാരം, ചന്ദ്രലേഖ എന്നിവയാണ് മലയാളത്തിൽ അദ്ദേഹം ഛായാ​ഗ്രഹണം നിർവഹിച്ച മറ്റുചിത്രങ്ങൾ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. 

2005-ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയന്‍, കോ, മാട്രാൻ, അനേഗന്‍, കവൻ, കാപ്പാന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍.