സാമൂഹ്യ മാധ്യമങ്ങളിൽ തരം​ഗമായി തമിഴ് സം​ഗീത ആൽബം കുട്ടി പട്ടാസ്. രണ്ട് ദിവസം മുമ്പാണ് അടിയേ.. അടിയേ എന്നു തുടങ്ങുന്ന ​ഗാനം പുറത്തിറങ്ങിയത്. അശ്വിൻ കുമാറും റെബ മോണിക്ക ജോണുമാണ് ​ഗാനത്തിലെ പ്രധാന താരങ്ങൾ. സന്തോഷ് ദയാനിധിയാണ് ഈ വൈറൽ ​ഗാനത്തിന് ഈണമിട്ടിരിക്കുന്നത്.

അശ്വിന്റെ നൃത്തച്ചുവടുകളാണ് ​ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. സന്തോഷ് ദയാനിധിയും രക്ഷിത സുരേഷുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. എ. പാ. രാജയാണ് ​ഗാനരചന. സാൻഡി മാസ്റ്ററാണ് നൃത്തസംവിധാനം. വെങ്കി സംവിധാനം ചെയ്തിരിക്കുന്ന ​ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്.