പൃഥ്വിരാജ്, റോഷൻ മാത്യൂസ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കുരുതിയുടെ ടീസർ പുറത്ത്. അടിമുടി ദുരൂഹതകളുണർത്തുന്ന രം​ഗങ്ങളാണ് ടീസറിന്റെ ആകർഷണം. ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ​ഗോപി, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ​ഗഫൂർ, സാ​ഗർ സൂര്യ, ശ്രിന്ദ എന്നിവരും താരനിരയിലുണ്ട്. 

നവാ​ഗതനായ മനു വാര്യറാണ് സംവിധാനം. അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സം​ഗീതം പകർന്നിരിക്കുന്നു. സം​ഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസം​ഗീതവും.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.