ആസിഫ് അലി നായകനായ തന്റെ ആദ്യ സിനിമ 'കുഞ്ഞെല്‍ദോ' മികച്ച അഭിപ്രായം നേടി മുന്നേറുന്നതിന്റെ ത്രില്ലിലാണ് സംവിധായകന്‍ മാത്തുക്കുട്ടി. നടന്‍ ടൊവിനോ തോമസും മറ്റ് സുഹൃത്തുക്കളുമായി കാക്കനാട് താമസിച്ചിരുന്ന സമയത്താണ് 'കുഞ്ഞെല്‍ദോ'യുടെ ത്രെഡ് ലഭിച്ചതെന്ന് മാത്തുക്കുട്ടി പറയുന്നു.

സിനിമാ സ്വപ്‌നവും പ്രാരാബ്ധങ്ങളുമായി നടന്‍ ടൊവിനോയുമായി ഒരുമിച്ച് താമസിച്ചിരുന്ന കാലത്തെ രസകരമായ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മാത്തുക്കുട്ടി.