'ഡ്യൂഡ് ഞാനവളെ കെട്ടാന്‍ പോവാണ്'; സൂരജ് പോപ്‌സ് അങ്ങനെ പ്രശാന്ത് ആയപ്പോള്‍

മധു സി നാരായണന്‍ സംവിധാനത്തില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്സ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പുതിയൊരു ഓഡിഷന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തില്‍ ഷെയിന്‍ നിഗത്തിന്റെ കൂട്ടുകാരന്റെ വേഷത്തില്‍ എത്തിയ പ്രശാന്തെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂരജ് പോപ്സിന്റെ ഓഡിഷന്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം വര്‍ക്കിംഗ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്. ഷെയ്‌നിനെ കൂടാതെ സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, മാത്യൂ തോമസ്, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented