സ്ത്രീകളുടെ ജോലികൾ പുരുഷന്മാരും പുരുഷന്മാരുടെ ജോലികൾ സ്ത്രീകളും ചെയ്താൽ എന്തു സംഭവിക്കും?

പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന മലയാളചിത്രം ഉള്‍ട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി. കേരളമാണെന്റെ നാട് എന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സമൂഹത്തില്‍ പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ സ്ത്രീകളും സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ പുരുഷന്മാരും ചെയ്താല്‍ എങ്ങനെയിരിക്കും എന്നാണ് ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും മുന്നില്‍നില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട. ഗോകുല്‍ സുരേഷ്, രമേഷ് പിഷാരടി, അനുശ്രീ, പ്രയാഗാ മാര്‍ട്ടിന്‍, ശാന്തി കൃഷ്ണ, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കള്‍. ഗോപി സുന്ദര്‍, സുദര്‍ശന്‍ എന്നിവരാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented