സംവിധായികയായി അരങ്ങേറി സുരഭി ലക്ഷ്മി, ഇത് മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ്
July 27, 2019, 02:54 PM IST
ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പാട്ടിലൂടെ വരച്ചിടുന്ന 'പെണ്ണാള്' എന്ന സംഗീത സീരീസിലെ ആദ്യഗാനം പുറത്തിറങ്ങി. സീരീസിലെ ആദ്യ 'എപ്പിസോഡ്' ആയ കൗമാരം സംവിധാനം ചെയ്തിരിക്കുന്നത് നടി സുരഭി ലക്ഷ്മിയാണ്. സുരഭിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ബാല്യം, യൗവനം, മാതൃത്വം, വാര്‍ധക്യം എന്നിവയ്ക്ക് പുറമേ തുഷാരം എന്ന വിഷയത്തില്‍ ഒരു ഗസലും സീരീസിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൈല തോമസിന്റെ വരികള്‍ക്ക് ഗായത്രി സുരേഷ് ഈണമിട്ടിരിക്കുന്നു. ഡോ.ഷാനി ഹഫീസാണ് ആലാപനം. പാപ്പിനുവാണ് ഛായാഗ്രഹണം. നടിമാരായ ഐസ്വര്യ ലക്ഷ്മി, അനു സിതാര, സംയുക്താ മേനോന്, നിമിഷ സജയന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്.