കോവിഡ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും തുടങ്ങിയ പ്രതിരോധ മാർ​ഗങ്ങളെല്ലാം ​ഗൗരവത്തോടെ പാലിക്കേണ്ട കാലമാണ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് ആലപ്പുഴയിൽ നിന്ന് ഏതാനും അധ്യാപകർ ചേർന്ന് തയ്യാറാക്കിയ 'കരുതാം ആലപ്പുഴയെ' എന്ന പേരിൽ പുറത്തിറക്കിയ ​ഗാനം.

വയലാർ ശരത്ചന്ദ്ര‌ വർമയുടെ വരികൾക്ക് മനോജ് വള്ളിക്കുന്നം ഈണം നൽകിയ ​ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എസ്.​ ഗോപീചന്ദ് ആണ്. അധ്യാപകർ തന്നെയാണ് വീഡിയോയിൽ പാടി അഭിനയിക്കുന്നതും. കോവിഡ് കാലത്ത് ആലപ്പുഴയെ കരുതലോടെ കാക്കാൻ സ്വീകരിക്കേണ്ട പ്രതിരോധ മാർ​ഗങ്ങളെക്കുറിച്ചാണ് ​ഗാനം പങ്കുവെക്കുന്നത്.