വ്യത്യസ്തമായ കവര്‍ സോങ് മേക്കിങിലൂടെ ശ്രദ്ധേയായ ഗായികയാണ് സന മൊയ്തൂട്ടി. വിമര്‍ശനവും അംഗീകാരവും ഒരേ മനസോടെ സ്വീകരിക്കുന്ന സന പുതിയ ഗാനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. സൂപ്പര്‍ഹിറ്റ് പാട്ടായ മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല....എന്ന പാട്ടാണ് സന പാടിയത്. കവര്‍ സോംഗ് ബെയ്‌സില്‍ കിടിലനെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ പഴയ പാട്ടിനെ ഈ രീതിയില്‍ പാടേണ്ടിയിരുന്നില്ല എന്നും ചിലര്‍ അഭിപ്രായപ്പെട്ടു