കോവിഡ് പ്രതിസന്ധിക്ക് ശേഷം തമിഴ് നാട്ടിലെത്തുന്ന ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രമാണ് തലൈവി. തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച തലൈവിക്ക് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. തലൈവിയായി കങ്കണ റണൗട്ട് വേഷമിടുമ്പോള്‍ അരവിന്ദ് സ്വാമിയുള്‍പ്പെടെ തമിഴിലെ മറ്റു പ്രധാന താരങ്ങളും സിനിമയില്‍ അണി നിരക്കുന്നുണ്ട്.